06 ജനുവരി, 2012

പുതിയ പുണ്യവാന്‍മാരുടെ കാലം

തങ്ങളുടെ സീരിയലുകളില്‍ നിന്നും ഭക്തര്‍ അകന്നുപോയതുകണ്ടാണൂ ദൈവങ്ങള്‍ റിയാലിറ്റി ഷോകളിലേക്കു ചേക്കേറിയത്‌. തുടര്‍ന്ന്‌ ക്രിസ്തു, കൃഷ്ണന്‍ തുടങ്ങിയവര്‍ തമ്മില്‍ തീ പാറും പോരാട്ടം. ഏലസ്‌ വിദ്യകള്‍, അത്ഭുതരോഗശാന്തി, അറബി മാന്ത്രികം തുടങ്ങിയവ പെര്‍ഫോമന്‍സ്‌ റൌണ്ടില്‍. പുറത്ത്‌ വോട്ടിംഗ്‌ അഭ്യര്‍ഥനകളുമായി അമ്പലക്കമ്മറ്റികളും ഇടയലേഖനങ്ങളും പിന്നെ കുറേ പള്ളിപ്രസംഗക്കാരും. പക്ഷേ എലിമിനേഷന്‍ റൌണ്ടില്‍ ഓള്‍ ദൈവങ്ങള്‍ ഔട്ട്‌ !!. പകരം ആള്‍ ദൈവങ്ങള്‍ ഇന്‍!!!!. ആള്‍ ദൈവം ഫ്ളാറ്റും ഭക്തരുടെ മനസും കൊണ്ടുപോയതറിഞ്ഞു ദൈവങ്ങള്‍ നെടുവീര്‍പ്പിട്ടു കരഞ്ഞു വിളിച്ചു ; " എണ്റ്റെ SMS പുണ്യവാളന്‍മാരേ ...................... "

3 അഭിപ്രായങ്ങൾ: